ശസ്ത്രക്രിയയിലെ പിഴവ്; വൃഷണം നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്; ആരോപണം വയനാട് മെഡിക്കൽ കോളേജിനെതിരെ

ഹെർണിയ ബാധിച്ചതിനെ തുടർന്നാണ് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയത്.

New Update
man wayanad med

വയനാട്: ശസ്ത്രക്രിയയിലെ പിഴവ്മൂലം വൃഷണം നഷ്ടപ്പെട്ടെന്ന് പരാതി. ആരോഗ്യവകുപ്പിലെ ജീവനക്കാരനാണ് വയനാട് മെഡിക്കൽ കോളോജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർക്കെതിരെ യുവാവ് മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും രേഖാമൂലം പരാതി നൽകി.

Advertisment

ഹെർണിയ ബാധിച്ചതിനെ തുടർന്നാണ് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയത്. തുടർന്ന് ഡോക്ടർ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. കഴിഞ്ഞ മാസം 13 നായിരുന്നു ശസ്ത്രക്രിയ. മെഡിക്കൽ കോളേജിലെ കൺസൽട്ടന്റ് ജനറൽ സർജൻ ആണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ആശുപത്രിവിട്ടു. ഏഴ് ദിവസത്തോളം കഠിനമായ വേദന അനുഭവപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്.

ഒരാഴ്ചയ്ക്ക് ശേഷം തുന്നൽ എടുത്താൻ എത്തിയപ്പോൾ ഒപിയിൽ ഉണ്ടായിരുന്ന ഡോക്ടർ സംശയം പ്രകടിപ്പിച്ചു. ഇതേ തുടർന്ന് സ്‌കാനിംഗ് നടത്തിയപ്പോഴാണ് വൃഷണത്തിൽ പരിക്കുള്ളതായി കണ്ടെത്തിയത്. ഇതിന് ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വൃഷണത്തിന്റെ പ്രവർത്തനം നിലച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് പരിക്കേറ്റത്.

wayanadu
Advertisment