Advertisment

മാസങ്ങളായി പെന്‍ഷന്‍ മുടങ്ങി, ഉപജീവനത്തിനും മരുന്നിനും പണം കണ്ടെത്താനായി ഭിക്ഷ യാചിച്ച് മറിയക്കുട്ടിയും അന്നക്കുട്ടിയും. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം; പെന്‍ഷന്‍ കിട്ടാനും വ്യാജപ്രചരണത്തിനെതിരെ നടിപടിക്കുമായി മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.

New Update
mariyakkutty pension.jpg



ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവര്‍ ഭിക്ഷക്കിറങ്ങിയത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് ഹൈക്കടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 

Advertisment

കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും.മറിയക്കുട്ടിക്ക് വിധവാ പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെന്‍ഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സര്‍ക്കാര്‍ ഫണ്ട് നില്‍ക്കാതെ കൊടുക്കാന്‍ ആവില്ലെന്നാണ് അവര്‍ വിശദീകരിക്കുന്നത്.  

ഇതിനിടെ, സിപിഎം പ്രവര്‍ത്തകര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറഞ്ഞു. ഭൂമി എവിടെയെന്ന് കാണിച്ചുതരാന്‍ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവില്‍ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞിരുന്നു. 

 

#idukki #high court
Advertisment