തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ
എക്സിൽ ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്ന ഒറ്റവരിയാണ് രാഹുൽ 'എക്സിൽ' പങ്കുവെച്ചത്.
എഴുപത്തിമൂന്നാം ജൻമദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷൻ വഴിയും വെബ്‌സൈറ്റിലൂടെയും വീഡിയോ ആശംസകൾ നേരാൻ അവസരമൊരുക്കിയിട്ടുണ്ട്. റീൽസ് മാതൃകയിൽ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുക. പ്രധാനമന്ത്രിയുടെ ജൻമദിനത്തിൽ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിൻറെ പേര് 'എക്‌സ്‌പ്രസ് യുവർ സേവാ ഭാവ്' എന്നാണ്. നമോ ആപ്പിൽ ലോഗിൻ ചെയ്‌ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാൻ.