/sathyam/media/media_files/KsltxJ09IUpuu9sziiro.jpg)
കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ വയനാട്ടിലും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശം. വയനാട്ടിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ഡിഎംഒയുടെ ജാഗ്രത നിര്‍ദേശം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പുമായി ഉടന്‍ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.
അതേസമയം, കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി. ആദ്യം മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 31 പേര്‍ അയല്‍വാസികളും കുടുംബക്കാരുമാണ്. രണ്ടാമത് മരണപ്പെട്ടയാളുടെ സമ്പര്‍ക്കത്തിലെ 100 ഓളം പേരെ തിരിച്ചറിഞ്ഞു. ഇതില്‍10 പേരെ കൃത്യമായി ഫോണ്‍ നമ്പറടക്കം മനസ്സിലായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, നേരത്തെ ചികിത്സയിലുള്ള നാല് പേരെ കൂടാതെ 3 പേര്‍ കൂടെ ചികിത്സ തേടിയിട്ടുണ്ട്. നിലവില്‍ ആകെ ഏഴ് പേരാണ് ചികിത്സയില്‍ കഴിയുന്നത്.