New Update
/sathyam/media/post_attachments/SyIGvcvOuyIZIUZHWeJ7.jpg)
കൊച്ചി: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ശബരിമല തീര്‍ഥാടകർക്കായി മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. ഞായറാഴ്ച നടതുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർദേശം.
Advertisment
ആവശ്യമായ ജാഗ്രത നിർദേശം കൈക്കൊള്ളാൻ ദേവസ്വം കമ്മിഷണറുമായി കൂടിയാലോചിക്കണമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശമുണ്ട്.
അതിനിടെ നിപ കേസുകളുടെയെല്ലാം സമ്പര്‍ക്കം ഒരു രോഗിയില്‍ നിന്നാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബല്‍ പറഞ്ഞു. കേരളത്തില്‍ നിപ ഇങ്ങനെ തുടരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന് കൂടി ഓര്‍ഡര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.