New Update
/sathyam/media/media_files/NsX9lz1AOuUvHJfuBOQ3.webp)
കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Advertisment
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്. എറണാകുളം ലിസി ആശുപത്രിക്കുസമീപം ‘തിരുനക്കര’ വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ എസ് ഹേമലത. അനുപയാണ് മകൾ. മരുമക്കൾ: ജ്യോതിർമയി, ഗോപൻ ചിദംബരം (തിരക്കഥാകൃത്ത്).
വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്‌ച്ച രാവിലെ പത്തുമുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും. സംസ്‌ക്കാരം ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് രവിപുരം ശ്‌മശാനത്തിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us