New Update
/sathyam/media/media_files/j9Qpq9QJhvAHfZhWbBrT.jpg)
കൊല്ലം: തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് എടുത്ത് ദേവദാസ് അത് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് തിരികെ ചോദിച്ചു. ഇതേതുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യില്‍ വെട്ടുകയായിരുന്നു.
വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്. മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us