New Update
/sathyam/media/post_attachments/RNk7yPCl8NmXBt3NM2oW.jpg)
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തിരിമറികളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം മുൻനിർത്തി സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Advertisment
ഏതെങ്കിലും ബാങ്കിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അവിടെ നടക്കുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നോട്ട് നിരോധന കാലഘട്ടം മുതൽ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിലെ ലക്ഷ്യം സിപിഎമ്മിനെ തകർക്കുക എന്നത് ആണെങ്കിലും സഹകരണ മേഖലയുടെ തളർച്ച ഭാവിയിൽ ഏവരെയും ബാധിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു