Advertisment

പാലക്കാട്ടെ ദമ്പതികളുടെ മരണത്തിൽ ദുരൂഹത; സംശയം മകന് നേരെ, പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു

New Update
police jeeep

പാലക്കാട്‌: പാലക്കാട് കാടാംകോട്ടില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.

അപ്പുണ്ണിയെയും ഭാര്യ യശോദയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ഹൃദയശസ്ത്രക്രിയക്കുശേഷം അപ്പുണ്ണി വീട്ടിലെത്തിയത്.

ഭര്‍ത്താവ് മരിച്ചതറിഞ്ഞ് യശോദ കുഴഞ്ഞുവീണെന്നാണ് പൊലീസ് വിശദീകരണം. മകന്‍ അനൂപിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. അതേസമയം ദമ്പതികളെ മകന്‍ മര്‍ദിച്ചിരുന്നതായും അയല്‍വാസികൾ പറയുന്നു. 

Advertisment