ഡ്യൂട്ടിയ്ക്കിടെ കാണാതായി; പിന്നാലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം; കോഴിക്കോട് പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ഇന്നലെ രാവിലെ 11 മണിയോടെയാണ് സുധീഷിനെ കാണാതെ ആയത്. ഡ്യൂട്ടിയ്ക്കിടെ പുറത്തു പോയ സുധീഷ് ഏറെ വൈകിയും സ്റ്റേഷനിൽ എത്തിയില്ല.

New Update
missing policemen

കോഴിക്കോട്: ഡ്യൂട്ടിയ്ക്കിടെ സ്റ്റേഷനിൽ നിന്നും കാണാതായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാതിരിപ്പറ്റ സ്വദേശി സുധീഷ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisment

ഇന്നലെ രാവിലെ 11 മണിയോടെയാണ് സുധീഷിനെ കാണാതെ ആയത്. ഡ്യൂട്ടിയ്ക്കിടെ പുറത്തു പോയ സുധീഷ് ഏറെ വൈകിയും സ്റ്റേഷനിൽ എത്തിയില്ല. ഇതേ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടു എങ്കിലും ഫലം കണ്ടില്ല. ഇതോടെ നഗരത്തിൽ വ്യാപകമായി പരിശോധന നടത്തുകയായിരുന്നു.

വൈകീട്ടോടെ ടി ബി റോഡിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നായിരുന്നു സുധീഷിന്റെ മൃതദേഹം കണ്ടെടുത്തത്. തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം സുധീഷിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

ആത്മഹത്യയുടെ യഥാർത്ഥ കാരണം വ്യക്തമല്ല. ചിട്ടി കമ്പനി തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നയാളാണ് സുധീഷ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി.

kozhikkode
Advertisment