'​ഗാന്ധി ഉത്തമ മാതൃക; അദ്ദേഹത്തെ ​ഇല്ലാതാക്കിയ ഗോഡ്സെ കൊടിയ പാപി, ഈ നാടിന്റെ ശാപം': പി.എസ് ശ്രീധരൻപിള്ള

New Update
അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പി.എസ് ശ്രീധരന്‍ പിള്ള ;  കൂടുതല്‍ പേര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്ന് പിള്ള 

കൊല്ലം: ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധിയെന്നും അദ്ദേഹത്തെ ഇല്ലാതാക്കിയ ഗോഡ്സെ കൊടിയ പാപിയാണെന്നും ഗോവ ഗവർണര്‍ പിഎസ് ശ്രീധരൻപിള്ള. 

Advertisment

ഗാന്ധിജി അദ്ദേഹത്തിന്റെ തത്ത്വത്തില്‍ വെള്ളംചേര്‍ത്തിട്ടില്ലാത്ത വ്യക്തിയാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാന്‍ അദ്ദേഹം ആര്‍ജവം കാട്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന് യോഗ്യനായ ഒരാളെ അത്യപൂര്‍വമായേ കാണാനാവൂ എന്നും ശ്രീധരൻപിള്ള പറഞ്ഞു. 

ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു കണ്ടെത്തിയ കപൂർ കമ്മിഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ല. ഗാന്ധിയുടെ പ്രത്യയശാസ്ത്രം എക്കാലവും നിലനിൽക്കും.

ഗോഡ്സെ ഈ നാടിന്റെ ശാപമായിരുന്നു. വികാരമല്ല വെളിച്ചമാണ് വഴികാട്ടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധി വേഴ്സസ് ഗോഡ്സേ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു ഗോവ ഗവർണർ.

Advertisment