തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അടൂര്‍ സ്വദേശി രാജലക്ഷ്മി പിടിയിൽ. വ്യാജ നിയമന കത്ത് ചമച്ച് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് പിടിയിലായത്.
ഇന്ന് വൈകിട്ട് കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി രാജലക്ഷ്മി കീഴടങ്ങുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മി നേരത്തെ പിടിയിലായിരുന്നു.
വിജിലന്‍സ്, ജിഎസ്ടി, ഇന്‍കം ടാക്സ് തുടങ്ങിയ വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് 1.50 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ അപേക്ഷകരില്‍നിന്നും ഇവർ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടത്തിയിരുന്നു. ഏകദേശം 60 ലക്ഷത്തിലധികം രൂപ സംഘം തട്ടിയെടുത്തൂയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.