Advertisment

പുല്‍പ്പള്ളി ബാങ്ക് തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാം ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

New Update
Gs

കല്പറ്റ: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം ഉള്‍പ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. സജീവന്‍ കൊല്ലപ്പള്ളി, മുന്‍ സെക്രട്ടറി കെ രമാദേവി, മുന്‍ ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി.

കെ.കെ. അബ്രഹാമിന്റെയും സജീവന്‍ കൊല്ലപ്പള്ളിയുടെയും 4.34 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കെ കെ എബ്രഹാം നിലവില്‍ റിമാന്‍ഡിലാണ്.

Advertisment