New Update
/sathyam/media/media_files/Ywe335YO0pXRwqRa1aZn.jpg)
കണ്ണൂര്‍: തലശ്ശേരി നാരങ്ങാപുറത്ത് ഡീസലടിച്ച പണം ചോദിച്ചതിന് പമ്പ് ജീവനക്കാരന് ക്രൂര മര്‍ദ്ദനമേറ്റു. പുന്നോല്‍ സ്വദേശി രജീഷിനെയാണ് ഓട്ടോയിലെത്തിയ ഒരു സംഘം മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.
Advertisment
ഡീസലടിച്ച ശേഷം ഓട്ടോയിലെത്തിയ സംഘം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. രജീഷ് ഇത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. ഓട്ടോയിലുണ്ടായിരുന്നയാള്‍ സ്പാന്നര്‍ കൊണ്ട് രജീഷിന്റെ തലയ്ക്കടിച്ചു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ രജീഷ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us