വായ്പുണ്ണ് മൂലം ഉണ്ടാകാറുള്ള അസഹ്യമായ വേദന, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള വിഷമം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ആഴ്ചകൾ നീണ്ടുനിൽക്കുമ്പോൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൊതുവേ തീവ്രത കുറഞ്ഞ വായ്പുണ്ണുകൾ മൈനർ മൗത്ത് അൾസർ എന്നാണ് അറിയപ്പെടുന്നത്. പൊതുവേ ഇത്തരത്തിലുള്ള വായ്പുണ്ണുകൾ മറ്റ് ചികിത്സകളൊന്നും നടത്താതെ തന്നെ തനിയെ മാറുന്നതാണ്.
1. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുന്നത് വായ്പ്പുണ്ണിനെ തടയാന്‍ സഹായിക്കും.
2. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രത്യേകിച്ച്, വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വായ്പ്പുണ്ണിനെ തടയാന്‍ സഹായിക്കും.
3. ഭക്ഷണത്തിൽ തൈര് പരമാവധി ഉൾപ്പെടുത്തുക. കാരണം നല്ല ബാക്ടീരിയയുള്ള ഭക്ഷണമാണ് തൈര്. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തൈര് സഹായകമാണ്.
4. ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സര്‍ മാറാന്‍ സഹായിച്ചേക്കാം.
5. ദിവസവും വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാം.
6. ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വാ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും.
7. വായ്പ്പുണ്ണ് ഉള്ളപ്പോള്‍ എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വായിനുള്ളില്‍ വേദന കൂട്ടാം. അതിനാല്‍ എരുവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കാം. അതുപോലെ സിട്രിക് ആസിഡ് കൂടുതലടങ്ങിയ പഴവർഗങ്ങളായ ഓറഞ്ച്, ലെമൺ, തുടങ്ങിയവ കൂടുതൽ കഴിച്ചാലും ചിലരിൽ വായ്പുണ്ണ് കൂടാം. അതിനാല്‍ സിട്രിസ് പഴങ്ങളും ഈ സമയത്ത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കാം. കഫൈന്‍ അടങ്ങിയവയും ഒഴിവാക്കുന്നതാണ് നല്ലത്.