തനി നാടൻ പച്ചക്കറിയായ പീച്ചിങ്ങയുടെ ​ഗുണങ്ങൾ അറിയാം

പീച്ചിങ്ങയിലടങ്ങിയ നാരുകൾ ഹൃദയത്തെയും ആരോഗ്യമുള്ളതാക്കുന്നു. ഫൈബർ ധാരാളമടങ്ങിയ ഭക്ഷണം ഹൃദ്രോഗസാധ്യത കുറയ്ക്കും. പീച്ചിങ്ങയിൽ പൊട്ടാസ്യം ഉണ്ട്. ഇത് രക്തസമ്മർദം നോർമൽ ആക്കുന്നു. ഹൃദയാരോഗ്യം നിലനിർത്തുന്നു

New Update
]p098gyguioo-

പച്ചക്കറികളുടെ കൂട്ടത്തിൽ പലരും ഒഴിവാക്കുന്ന ഒന്നാണ് പീച്ചിങ്ങ. നരമ്പൻ, പൊട്ടിക്ക എന്നീ പേരുകളിലും അറിയപ്പെടുന്ന പീച്ചിങ്ങ ഒരു തനി നാടൻ പച്ചക്കറിയാണ്. വൈറ്റമിനുകളും ധാതുക്കളും ധാരളമായടങ്ങിയ പീച്ചിങ്ങ, ഒരു പോഷകക്കലവറ തന്നെയാണ്. വൈറ്റമിൻ എ ധാരാളം ഇതിലുണ്ട് ഇത് കണ്ണുകൾക്കും ചർമത്തിനും ആരോഗ്യമേകുന്നു.

Advertisment

രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിന്‍ സി, ബി വൈറ്റമിനുകളായ ഫോളേറ്റ് എന്നിവയും പീച്ചിങ്ങയിലുണ്ട്. ഗർഭിണികളിൽ ഗർഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബ് ഡിഫക്ടുകൾ ഒഴിവാക്കാൻ ഫോളേറ്റ് സഹായിക്കും. പീച്ചിങ്ങയിൽ ഫൈബർ ധാരാളമുണ്ട്. കാലറി വളരെ കുറവുമാണ്. ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു.

പീച്ചിങ്ങയിലടങ്ങിയ നാരുകൾ ഹൃദയത്തെയും ആരോഗ്യമുള്ളതാക്കുന്നു. ഫൈബർ ധാരാളമടങ്ങിയ ഭക്ഷണം ഹൃദ്രോഗസാധ്യത കുറയ്ക്കും. പീച്ചിങ്ങയിൽ പൊട്ടാസ്യം ഉണ്ട്. ഇത് രക്തസമ്മർദം നോർമൽ ആക്കുന്നു. ഹൃദയാരോഗ്യം നിലനിർത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പീച്ചിങ്ങ സഹായിക്കും. ഇത് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറഞ്ഞ ഭക്ഷണമാണ്.

അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ  സഹായിക്കും. പ്രമേഹരോഗികൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. കാൽസ്യം, ഫോസ്ഫറസ് എന്നീ രണ്ട് ധാതുക്കൾ പീച്ചിങ്ങയിലുണ്ട്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

benefits ridge-gourd
Advertisment