Advertisment

മ​ണ്ഡ​ലകാലത്തിന് തുടക്കം: ശ​ബ​രി​മ​ല ന​ട തു​റ​ന്നു, വൻ തിരക്ക്

New Update
sabarimala melshanthi.jpg

ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ൽ‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി​യാ​ണ് ന​ട തു​റ​ന്ന​ത്.

Advertisment

ശ​ബ​രി​മ​ല​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ള്‍ ഇ​ന്നു രാ​ത്രി സ​ന്നി​ധാ​ന​ത്തു ന​ട​ക്കും.

മൂ​വാ​റ്റു​പു​ഴ ഏ​നാ​ന​ല്ലൂ​ര്‍ പൂ​ത്തി​ല്ല​ത്ത് മ​ന​യി​ല്‍ പി.​എ​ന്‍. മ​ഹേ​ഷ് ന​ന്പൂ​തി​രി​യെ ശ​ബ​രി​മ​ല ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യും ഗു​രു​വാ​യൂ​ര്‍ അ​ഞ്ഞൂ​ര്‍ പൂ​ങ്ങാ​ട്ട്മ​ന പി.​ജി. മു​ര​ളി ന​മ്പൂ​തി​രി​യെ മാ​ളി​ക​പ്പു​റം ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി​യാ​യും ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​വ​രോ​ധി​ക്കും.

ഡി​സം​ബ​ര്‍ 27നാ​ണ് മ​ണ്ഡ​ല പൂ​ജ. അ​ന്നു രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ഡി​സം​ബ​ര്‍ 30ന് ​വൈ​കു​ന്നേ​രം ന​ട തു​റ​ക്കും. ജ​നു​വ​രി 15നാ​ണ് മ​ക​ര​വി​ള​ക്ക്. തീ​ര്‍​ഥാ​ട​ന​കാ​ല​ത്തി​നു സ​മാ​പ​നം കു​റി​ച്ച് ജ​നു​വ​രി 20ന് ​ന​ട അ​ട​യ്ക്കും.

Advertisment