സച്ചിൻ ടെണ്ടുൽക്കറിനെ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി പ്രഖ്യാപിച്ച് ഐസിസി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
F

ഡൽഹി: 2023 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി സച്ചിൻ ടെണ്ടുൽക്കറെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു.

Advertisment

ഒക്ടോബർ 5 ന് അഹമദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുന്നത്.

''ഏറെ ആവേശത്തോടെയാണ് ടൂർണമെന്റിനായി ഞാൻ കാത്തിരിക്കുന്നത്. ഈ ലോകകപ്പിന്‍റെ ഈ പതിപ്പും യുവാക്കൾക്ക് പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർക്ക് സ്പോർട്സ് തെരഞ്ഞെടുക്കാനും രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിക്കും''- സച്ചിന്‍ പറഞ്ഞു.

സച്ചിനെ ഗ്ലോബൽ അംബാസഡറായി ആയി കിട്ടിയത് ഐസിസിക്ക് ബഹുമതിയാണെന്ന് ഐസിസി മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് പറഞ്ഞു. 10 വേദികളിലായി 48 മത്സരങ്ങളാണ് ഇപ്രാവശ്യത്തെ ലോകകപ്പില്‍ നടക്കുക. നവംബർ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഫൈനല്‍.

Advertisment