Advertisment

ഇത്തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ വെജിറ്റേറിയൻ ഭക്ഷണം മാത്രം; മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ടാകും: മന്ത്രി വി ശിവൻകുട്ടി

New Update
പ്ലസ് വൺ സീറ്റ് ക്ഷാമം: വി.ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് എംഎസ്എഫ് പ്രവർത്തകർ

കൊല്ലം: ഇത്തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച്​ വിവാദമുണ്ടായ സാഹചര്യത്തിലാണ്​ ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്. 

കൂടാതെ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രത്യേക പാസ് നൽകും. മാധ്യമപ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ല.

കൂടാതെ നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവത്തിന്‍റെ സ്വർണക്കപ്പ്​ കോഴിക്കോടുനിന്ന് കൊല്ലത്തേക്ക്​ ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment