Advertisment

താനൊരു പുരുഷനാണെന്നും വികാരങ്ങൾ ഉണ്ടെന്നുമായിരുന്നു ഷാക്കിറിന്റെ മറുപടി; പീഡനക്കേസിൽ നടപടി വൈകും; മല്ലു ട്രാവലർ വിദേശത്ത് നിന്ന് ഉടൻ നാട്ടിലേക്കില്ല

ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഹോട്ടലിലെത്തിയത്.

shakir mallu traveler

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ മല്ലുട്രാവലർ എന്നറിയപ്പെടുന്ന വ്‌ലോഗർ ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പോലീസ്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പോലീസ് അറിയിച്ചു.സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഹോട്ടലിലെത്തിയത്. പ്രതിശ്രുത വരൻ പുറത്തേക്ക് പോയ സമയത്ത് ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ താനൊരു പുരുഷനാണെന്നും തനിക്ക് വികാരങ്ങൾ ഉണ്ടെന്നുമായിരുന്നു ഷാക്കീറിന്റെ മറുപടിയെന്ന് യുവതി ആരോപിച്ചിരുന്നു.

അതേസമയം യുവതിയുടെ പരാതി നൂറുശതമാനം വ്യാജമെന്നായിരുന്നു മല്ലു ട്രാവലറുടെ പരാതി.

#mallu traveler
Advertisment