Advertisment

അമിതമായി മഞ്ഞള്‍ കഴിച്ചാലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

അമിതമായി മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളവര്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ മിതമായ അളവില്‍ മാത്രം  മഞ്ഞള്‍ ഉള്‍പ്പെടുത്തുക.

New Update
kjhguytrdtfg

എന്തും അമിതമായി ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. മഞ്ഞള്‍ കഴിക്കുന്നതിനും ഒരു അളവുണ്ട്. പ്രതിദിനം 500-2000 മില്ലിഗ്രാം മഞ്ഞളാണ് കഴിക്കേണ്ടത്. അമിതമായി മഞ്ഞള്‍ കഴിച്ചാല്‍ വരാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Advertisment

മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വയറിന്‍റെ ആരോഗ്യം അവതാളത്തിലാകാന്‍ കാരണമാകും. ഉയർന്ന അളവിൽ മഞ്ഞൾ അല്ലെങ്കിൽ കുർക്കുമിൻ കഴിക്കുന്നത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വയറിളക്കം, മലബന്ധം എന്നിവ ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ അസ്വസ്ഥതകളിലേയ്ക്ക് നയിച്ചേക്കാം.

മഞ്ഞള്‍ അമിതമായി കഴിക്കുന്നത് ചിലരില്‍ തലവേദനയും തലകറക്കവും ഉണ്ടാക്കാം. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അസിഡിറ്റി പ്രശ്നമുള്ളവര്‍ മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വയറിലെ അസ്വസ്ഥതകള്‍ കൂടാന്‍ കാരണമാകും. 

അമിതമായി മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറവുള്ളവര്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ മിതമായ അളവില്‍ മാത്രം  മഞ്ഞള്‍ ഉള്‍പ്പെടുത്തുക. 

#side-effects-of-turmeric
Advertisment