കെഎം ബഷീറിന്റെ മരണം: ജില്ലാ കോടതിയില്‍ വീണ്ടും വിചാരണ; ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് ഹാജരാകണം

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയത്.

New Update
നരഹത്യാകുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധി,  സുപ്രിംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും. കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവിനെ തുടര്‍ന്നാണിത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് തുടര്‍ വിചാരണ നടപടികള്‍ക്കായാണ് ജില്ലാ കോടതിക്ക് കേസ് കൈമാറിയത്.

Advertisment

തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കുകയും തുടര്‍ന്ന് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കാക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്.

കേസില്‍ ശ്രീറാമിനൊപ്പം കാറില്‍ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബര്‍ 11 ന് ശ്രീറാം നേരിട്ട് ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.

kozhikkode sriram venkitraman
Advertisment