Advertisment

ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 

New Update
dfghjkjhgfdfghjkyfgtyk

തിരുവനന്തപുരം : സംസ്ഥാനത്തെ  ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും.

ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും.  ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 ( 9-13)  തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു. 

sslc-higher-secondary-exam-date-2023-kerala-declared
Advertisment