കാസർകോട്: ജില്ലയിൽ തീവണ്ടിയ്ക്ക് നേരെ വീണ്ടും കല്ലേറ്. കുമ്പളയിൽ നേത്രാവതി എക്‌സ്പ്രസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു ആക്രമണം. എസ് 2 കോച്ചിന് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ കോച്ചിന്റെ വാതിലിന്റെ ഗ്ലാസ് തകർന്നു.
സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുമ്പള പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. അടുത്തിടെ സംസ്ഥാനത്ത് തീവണ്ടികൾക്ക് നേരെ കല്ലേറുണ്ടാകുന്നത് പതിവാകുകയാണ്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുൾപ്പെടെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ മൂന്നോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.