New Update
/sathyam/media/media_files/aYuFWxrMjkXD5Wcsr6t8.jpg)
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ വൻ പ്രതിഷേധം ഉയർത്താനൊരുങ്ങി ബിജെപി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തൃശൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തും.
Advertisment
കരുവന്നൂര്‍ ബാങ്ക് മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെ കാല്‍നടയായി യാത്ര ചെയ്തുകൊണ്ടാകും പ്രതിഷേധം. സിപിഎം എംഎൽഎ എ സി മൊയ്‌ദീൻ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ഈ അവസരം രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ് ബിജെപി ലക്ഷ്യം.
ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ തൃശൂർ മണ്ഡലത്തിൽ സാന്നിധ്യം ശക്തമാക്കുവാനും ബിജെപി ശ്രമിക്കുന്നുണ്ട്. ഇത്തവണയും സുരേഷ് ഗോപി തന്നെയാണ് സ്ഥാനാർഥി എന്നാണ് സൂചന.