തൃശൂര്‍: അഞ്ചു വർഷത്തേക്ക് തൃശൂരും കേരളവും ബിജെപിക്ക് തരണമെന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി.
അതിനിടയിൽ ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ് ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.