രക്തത്തിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിന് സഹായിക്കുന്ന സുപ്രധാന അവയവമാണ് വൃക്കകൾ. വൃക്കയിൽ അസാധാരണമായ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോൾ അത് കിഡ്നി കാൻസറിലേക്ക് നയിക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളെയും പുരുഷൻമാരെയും ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണിത്. കിഡ്‌നി ക്യാൻസറിന്റെ കൃത്യമായ കാരണം എല്ലായ്പ്പോഴും വ്യക്തമല്ല.
പക്ഷേ ചില അപകട ഘടകങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പുകവലി, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, വൃക്ക ക്യാൻസറിന്റെ പാരമ്പര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് കിഡ്നി കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. പ്രായത്തിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു. കിഡ്‌നി കാൻസർ അതിന്റെ പ്രാരംഭ ഘട്ടത്തിൽ ലക്ഷണം പ്രകടിപ്പിക്കാറില്ല
ലക്ഷണങ്ങൾ എന്തൊക്കെ?
1. മൂത്രത്തിൽ രക്തം കാണുന്നത് കിഡ്നി കാൻസറിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.
2. ചില വ്യക്തികൾക്ക് വയറിലോ വശത്തോ മുഴ അനുഭവപ്പെടാം. ഇത് ട്യൂമറിന്റെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കാം. കിഡ്നി കാൻസർ ചിലപ്പോൾ അടിവയറ്റിലെ മുഴകൾ അല്ലെങ്കിൽ വീക്കം ഉണ്ടാക്കാം.
3. ക്ഷീണവും ബലഹീനതയുമാണ് മറ്റൊരും ലക്ഷണം. സ്ഥിരമായ ക്ഷീണം, ബലഹീനത എന്നിവ വൃക്ക കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.
4. കിഡ്നി ക്യാൻസർ വിളർച്ചയ്ക്ക് (ചുവന്ന രക്താണുക്കളുടെ കുറവ്) നയിച്ചേക്കാം. ഇത് ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം എന്നിവയ്ക്ക് കാരണമാകും.