Advertisment

ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തി, പിന്നാലെ അധ്യാപിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

teacher loss.

വെള്ളറട:  തിരുവനന്തപുരത്ത് സ്വകാര്യ സ്കൂള്‍ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളറട  പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38)യെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  പാറശാല കരുമാനൂർ  സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ് ശ്രീലതിക. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ശ്രീലതിക ഭർത്താവായ അശോക് കുമാറിന്‍റെ വീട്ടിലായിരുന്നു. ഇവിടെ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലേക്ക് എത്തിയത്. തുടർന്ന് രാത്രിയോടെ ജീവനൊടുക്കുകയായിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് യുവതിയെ മുറിയിലെ ഫാനിൽവെള്ളറട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി.  അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

#latest news
Advertisment