Advertisment

തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകകൾ പരിചയപ്പെടാം

വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ കെ 1 തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കാളി ആരോഗ്യത്തിനും ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. അവയ്ക്ക് ചർമ്മത്തിന് തിളക്കം നൽകാനും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാനും കഴിയും.

New Update
kiugyughijk

ഒരു പഴുത്ത തക്കാളി പേസ്റ്റാക്കി അതിലേക്ക്  കറ്റാർവാഴ ജെൽ മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ആ പാക്ക് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. ഈ പാക്ക് മങ്ങിയതും കറുത്ത പാടുകളും അകറ്റും.

മുഖം തിളങ്ങാൻ ഓട്സ് ഏറെ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, മുഖക്കുരു, കരിവാളിപ്പ് എന്നിവ ഇല്ലാതാക്കാനും ഓട്സ് സഹായിക്കും. അതുപോലെ ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ ഓട്സ് ഏറെ നല്ലതാണ്. ഓട്സ് പൊടിച്ചതും തക്കാളി പേസ്റ്റും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക.  കേടായ ചർമ്മത്തെ ശരിയാക്കാനും അതുപോലെ ചർമ്മത്തിൻ്റെ ആരോ​ഗ്യം നിലനിർത്താനും ഈ പാക്ക് മികച്ചതാണ്.

ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളതാണ് തൈര്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മം തിളങ്ങാനും തൈര് ഏറെ നല്ലതാണ്. തെെരും തക്കാളി പേസ്റ്റും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖകാന്തി കൂട്ടാൻ മികച്ചതാണ് ഈ പാക്ക്. 

#tomato-face-packs
Advertisment