കേരളത്തിലേക്ക് കര്‍ണാടക മദ്യം കടത്താൻ ശ്രമം; 172.8 ലിറ്ററുമായി കാര്‍ യാത്രികര്‍ അറസ്റ്റില്‍

സംഭവത്തില്‍ ഹോസ്ദുര്‍ഗ് പെരിയ സ്വദേശി ദാമോദരന്‍, തെക്കില്‍ സ്വദേശി മനോമോഹന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

New Update
madhyam karnataka

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സ്വിഫ്റ്റ് കാറില്‍ കൊണ്ടുവന്ന 172.8 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തതായി എക്‌സൈസ്. എക്‌സൈസ് ചെക്ക്പോസ്റ്റില്‍ 960 ടെട്രാ പാക്കറ്റുകളിലായാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പെരിയ സ്വദേശി ദാമോദരന്‍, തെക്കില്‍ സ്വദേശി മനോമോഹന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

Advertisment

 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസറായ സുരേഷ് ബാബു കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഇജ്ജാസ് പി പി, മഞ്ജുനാഥന്‍ വി, അഖിലേഷ് എം എം, ഡ്രൈവര്‍ സത്യന്‍ കെ ഇ എന്നിവരും പങ്കെടുത്തു.

kasargode
Advertisment