New Update
/sathyam/media/media_files/x637W1Q6tUVQYdTLMHet.jpg)
ആലപ്പുഴ :ഓൺലൈൻ വഴി മയക്കുമരുന്ന് കടത്തുന്ന സംഘം ആലപ്പുഴയിൽ പോലീസ് പിടിയിലായി. കൊല്ലം സ്വദേശികളായ അമീർഷാ, ശിവൻ എന്നിവരാണ് പോലീസ് പിടിയിലായത്. ഓൺലൈൻ വഴിയാണ് ഇവർ മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. ഇത് സംബന്ധിച്ചുള്ള രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്.
Advertisment
ഓൺലൈനിൽ പണം അടച്ചവർക്ക് കൊറിയറായി മയക്കുമരുന്നുകൾ എത്തിച്ചു കൊടുക്കുകയാണ് ഇവർ ചെയ്തിരുന്നത്. 10 മില്ലിയ്ക്ക് 1500 രൂപയ്ക്കാണ് ഇവർ മയക്കുമരുന്നുകൾ വിറ്റിരുന്നത്. കൊറിയർ സ്ഥാപനത്തിൽ നടത്തിയ തിരച്ചിലിനിടയിലാണ് ഇവരെ പോലീസ് പിടികൂടിയത്. മാരകവിഷമുള്ള മയക്കുമരുന്നുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിൽ സംഘത്തിലുള്ള കൂടുതൽ ആളുകൾ പിടിയിലാകുമെന്നാണ് സൂചന