Advertisment

വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..

പാല്‍, തൈര്, ചീസ്, മുട്ട,   മത്സ്യം, ബീഫ്, സാൽമൺ ഫിഷ്,  ചൂര, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്,  അവക്കാഡോ, മഷ്റൂം എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. 

7765ew

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിൻ ബി 12. കോബാലമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി 12 ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാനും സഹായിക്കും. ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. 

Advertisment

ക്ഷീണം, തളര്‍ച്ച, വിളറിയ ചര്‍മ്മം, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മത്തിലെ മഞ്ഞനിറം, മറവി, മലബന്ധം തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ചിലരില്‍ ഉണ്ടാകാം. അതുപോലെ എല്ലുകളുടെ ആരോഗ്യം മോശമാകാനും മാനസികാരോഗ്യത്തെ ഇത് മോശമായി ബാധിക്കുകയും ചെയ്യാം. ഭക്ഷണത്തില്‍ നിന്ന് തന്നെയാണ് നമ്മുക്ക് വിറ്റാമിന്‍ ബി12 ലഭിക്കുന്നത്. 

 

 

#vitamin-b12-rich-foods
Advertisment