Advertisment

വണ്ണം കുറയ്ക്കുന്നതിന് പതിവായി ‍ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന നട്സുകളെക്കുറിച്ച് അറിയാം...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. അതില്‍ തന്നെ ബദാം പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

KHYGTFRDTYU

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനോടൊപ്പം കൃത്യമായ വ്യായാമവും  ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. അതില്‍ തന്നെ ബദാം പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

പ്രോട്ടീനും ഫൈബറും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളം അടങ്ങിയതാണ് ബദാം. അതിനാല്‍ ബദാം കഴിക്കുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും അങ്ങനെ കലോറി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇവ വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാനും സഹായിക്കും. ബദാം രാത്രി വെള്ളത്തിട്ടു കുതിര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമം.

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിര്‍ത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കും.  ബദാം രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും, ഇതും ഹൃദയാരോഗ്യത്തിന് നല്ലതാണ്. പ്രമേഹത്തെ നിയന്ത്രിക്കാനും ബദാം ഗുണം ചെയ്യും. ബദാമിന്‍റെ ഗ്ലൈസമിക് സൂചികയും കുറവാണ്. കുതിർത്ത ബദാം ദഹനം വർധിപ്പിക്കുകയും ചെയ്യും. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.  വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും. തലമുടി കൊഴിച്ചിലിനെതിരെ പോരാടാനും ഇത് നിങ്ങളെ സഹായിക്കും. 

#weight-loss-and-improve-heart-health
Advertisment