ആനയെ കണ്ട് പേടിച്ചോടിയ ആറ് പേർക്ക് പരിക്കേറ്റിരുന്നു. വിരണ്ടോടുമോ എന്ന ആശങ്കയിൽ ആനയെ കശുമാവിൻ തോട്ടത്തിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചിരുന്നു. ആനയെ ഓടിക്കാൻ മൂന്ന് റൗണ്ട് പടക്കം പൊട്ടിക്കുകയും ചെയ്തു. കാട്ടാന ഇറങ്ങി എന്തെങ്കിലും നശിപ്പിക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല.