ചേലക്കരയിൽ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണം. കൂടെ യാത്ര ചെയ്തിരുന്ന പുലാക്കോട് താമറ്റൂര്‍പടി ചാമി-കൊച്ച ദമ്പതികളുടെ മകന്‍ രമേഷ്(42) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

New Update
iu98ytcghuip

ചേലക്കര: അന്തിമഹാകാളൻ കാവ് കമ്പനിപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ പുലാക്കോട് ഒടുവത്തൊടി വീട്ടിൽ ജയയുടെ മകന്‍ കാര്‍ത്തിക് (21) മരിച്ചു. ഞായർ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.

Advertisment

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണം. കൂടെ യാത്ര ചെയ്തിരുന്ന പുലാക്കോട് താമറ്റൂര്‍പടി ചാമി-കൊച്ച ദമ്പതികളുടെ മകന്‍ രമേഷ്(42) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

youth died accident
Advertisment