കെഎംസിസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃക: സാദിഖലി ശിഹാബ് തങ്ങൾ

author-image
admin
Updated On
New Update

publive-image

Advertisment

റിയാദ്: രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമ പ്രവർത്തങ്ങളിൽ നിന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറം തിരിഞ്ഞു നിൽക്കുമ്പോൾ പ്രവാസി വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുന്ന റിയാദ് കെഎംസിസി അടക്കമുള്ള കെഎംസിസിയുടെ വിവിധ ഘടകങ്ങൾ ലോകത്തിന് മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ സമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട രണ്ട് പേർക്ക് പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെയും നാടിന്റെയും ക്ഷേമത്തിനായി വിയർപ്പൊഴുക്കുന്ന പ്രവാസി എന്നും നന്മയുടെ വക്താക്കളാണ്. സ്വന്തം വേദനയെ അവഗണിച്ച് മറ്റുള്ളവർക്ക് ആശ്വമേകുന്ന പ്രവാസികൾ നാട്ടിലെ പാവപ്പെട്ടവർക്ക് അത്താണിയാണ്. തിരിച്ചു വരുന്ന പ്രവാസികൾക്ക് സഹായകമാവുന്ന രീതിയിൽ കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.ഏ.മജീദ് എം എൽ എ, സി എച്ച് സെന്റർ പ്രസിഡന്റ് കെ.പി. കോയ, കെഎംസിസി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, വി.കെ. മുഹമ്മദ്, കുന്നുമ്മൽ കോയ, സുബൈർ അരിമ്പ്ര, മുജീബ് ഉപ്പട, റസാഖ് വളക്കൈ ,ഹാരിസ് തലാപ്പിൽ, സമദ് പെരുമുഖം, ശിഹാബ് പള്ളിക്കര, മുത്തു കട്ടുപാറ, സലീം മുണ്ടോടൻ, നജീബ് തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ തലശ്ശേരി, മലപ്പുറം ജില്ലയിലെ വണ്ടൂർ പ്രദേശങ്ങളിൽ നിന്നുള്ള പദ്ധതി അംഗങ്ങളുടെ ആശ്രിതർക്കാണ് സഹായം കൈമാറിയത്.

Advertisment