/sathyam/media/post_attachments/N6M6qVhliSZvQjgS4FJV.jpg)
കൊച്ചി: കൊച്ചിയിൽ രണ്ട് കോടി രൂപ വിലവരുന്ന തിമിംഗല ഛർദ്ദി പിടികൂടി. വൈറ്റിലയിൽ നിന്നാണ് ഒന്നര കിലോയോളം വരുന്ന തിമിംഗല ഛർദ്ദി (ആംബർഗ്രീസ്) വനംവകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടിയത്.
വൈറ്റിലയിലെ ഹോട്ടലിൽ വിൽപനക്ക് എത്തിച്ചതായിരുന്നു തിമിംഗല ഛർദ്ദി. ഒരു കിലോ ബ്ലാക്ക് ആംബർഗ്രീസും 400 ഗ്രം വൈറ്റ് ആംബർഗ്രീസുമാണ് പിടിച്ചെടുത്തത്. മുഹമ്മദ് ഉബൈദുല്ല, അൻവർ, സിറാജുള്ള, എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ 2 പേർ ലക്ഷദീപ് സ്വദേശികളും ഒരാൾ എറണാകുളത്ത് സ്ഥിരതാമസമാക്കിയ ആളുമാണ്.
കടലിൽ നിന്നും കിട്ടിയതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെരുമ്പാവൂർ ഫോറസ്റ്റ് ഡിവിഷനും തൃശൂർ ഫോറസ്റ്റ് ഡിവിഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആംബർഗ്രീസ് പിടികൂടിയത്.