നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട; അഞ്ചരക്കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി രണ്ട് നൈജീരിയൻ വനിതകൾ പിടിയിൽ

New Update

publive-image

കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി രണ്ട് നൈജീരിയൻ വനിതകൾ പിടിയിൽ.

Advertisment

വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും 534 ഗ്രാം കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. ലാഗോസിൽ നിന്നും ദോഹ വഴിയാണ് പ്രതികൾ കൊച്ചിയിൽ എത്തിയത്.

മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. തുടർന്നാണ് പ്രതികൾ പോലീസ് പിടിയിലായത്.

Advertisment