/sathyam/media/post_attachments/yo3EqRLHe48N8kYGOtQS.jpg)
കൊടുങ്ങല്ലൂർ: എഞ്ചിനീയർ കെ.എ.അബ്ദുൾറഷീദ് അനുസ്മരണവും പ്രൊഫഷണൽ അവാർഡ് വിതരണവും നവംബര്‍ 6 ന് വൈകിട്ട് 3.30 ന് ചന്തപുര എം.ഐ.ടി ഹാളിൽ വെച്ച് നടക്കും. റവന്യു മന്ത്രി കെ. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യാത്ഥിയായി കെ. ബാബു എം.എൽ.എ പങ്കെടുക്കും. അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ അവാർഡ് വിതരണം നടത്തും.
കഴിഞ്ഞ 50 പതിറ്റാണ്ടിലേറെയായുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങൾ കൊണ്ട് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും വലിയ പ്രസ്ഥാനമായി മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി മാറിക്കഴിഞ്ഞു. സംഘടനാ സംവിധാനത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്ത് സൂക്ഷിക്കുന്നതിന് കൃത്യമായ ആസൂത്രണങ്ങളോടെയാണ് സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ എംഇഎസ് മുന്നോട്ട് പോകുന്നത്.
വിറളിയും വേവലാതിയും പൂണ്ട് മുക്കാതെ പഴുക്കാൻ ശ്രമിക്കുന്ന ചില സ്ഥാനമോഹികൾ ഒളിഞ്ഞും തെളിഞ്ഞും സംഘടനയെ ഭിന്നിപ്പിക്കാനും അപകീർത്തിപ്പെടുത്താനും അത് വഴി ദുർബലപ്പെടുത്താനും ശ്രമിക്കുമ്പോഴും കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയും യഥാർത്ഥ എംഇഎസ് പ്രവർത്തകരും സംഘടനാ നേതൃത്വത്തിന് ഉറച്ച പിന്തുണയുമായി എന്നും കൂടെ നിൽക്കുകയാണ്. അതാണ് സംഘടനയുടെ യഥാർത്ഥ ശക്തിയും കരുത്തും.
എംഇഎസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സമൂഹത്തിന് പകർന്ന് നൽകിയത്. താലൂക്ക് കമ്മിറ്റിയുടെ ഐക്യവും കർമ്മോത്സുകതയുമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകരമായത്. സംസ്ഥാനത്തുടനീളം മാതൃകയാകത്തക്കവിധം സംഘടനയെ ജനകീയമാക്കുന്നതിലും കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ പങ്ക് വലുതാണ്.
മൺമറഞ്ഞ് പോയ നിരവധി എംഇഎസ് നേതാക്കളുടെ പാതയിലൂടെയായിന്നു എംഇഎസ് താലൂക്ക് കമ്മിറ്റിയുടെ പ്രയാണം. ജില്ലയിൽ എംഇഎസ് പ്രസ്ഥാനം ജനകീയവൽക്കരിക്കുന്നതിൽ ഏറ്റവും നേതൃത്വപരമായ പങ്ക് വഹിച്ച നേതാക്കളിൽ ഒരാളായിരുന്നു കടമ്പോട്ട് മർഹൂം എഞ്ചീനീയർ കെ.എ. അബ്ദുൾ റഷീദ്.
ആദ്യകാല എംഇഎസ് അംഗവും, സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം എംഇഎസ് പബ്ലിക്ക് സ്കൂളിന്റെ പ്രഥമ സെക്രട്ടറി & കറസ്പോണ്ടന്റ്, എംഇഎസ് അസ്മാബി കോളേജ് സെക്രട്ടറി & കറസ്പോണ്ടന്റ് എന്നീ നിലകളിൽ സുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ചു.
കോളേജിന്റെ ഉടമസ്ഥാവകാശ സംരക്ഷണത്തിന് നടത്തിയ സമരങ്ങളുടെ പ്രധാന ആസൂത്രകരിൽ പ്രമുഖനും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ ദിനമായ നവംബർ 6ന് തൃശൂർ ജില്ലയിൽ നിന്നും, കൊടുങ്ങല്ലൂർ താലൂക്കിൽ നിന്നും ഈ വർഷം സിവിൽ എഞ്ചിനീയറിങ് പരീക്ഷയിൽ ഉയർന്ന സ്കോർ കരസ്ഥമാക്കിയവരെ എഞ്ചിനീയർ കെ.എന്‍ അബ്ദുൾ റെഷീദ് സ്മാരക പ്രാഫഷൽ അവാർഡ് നൽകി ആദരിക്കുന്നു.
എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകര എഞ്ചിനിയറിങ്ങ് കോളേജ് സെക്രട്ടറി & കറസ്പോണ്ടന്റുമായ കെ.എം അബ്ദുൾ സലാം അവർകളുടെ മകൾ ഡോ. റുബീന അനീഷ് ജില്ലയിലെ എംഇഎസ് പ്രവർകർക്ക് അഭിമാനകരമാം വിധം നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്.
വിവിധ രാജ്യങ്ങളിലെ സർവ്വകലാശാലകളിലെ വിദ്യാഭ്യാസ പ്രോഗ്രാമുകളിൽ പങ്കെടുത്ത് അവാർഡുകളും സ്കോളർഷിപ്പുകളും കരസ്ഥമാക്കിയ റുബീനയെയും കാടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി അവാർഡ് നൽകി ആദരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us