/sathyam/media/post_attachments/kW04T1aI7HmSJoJgcOej.jpg)
കൊച്ചി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും, ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ടിന്റെയും മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ മുളന്തുരുത്തിയിലെ നേത്രരോഗികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിയ്ക്കുന്നു.
മുളന്തുരുത്തി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ മന്ദിരത്തിലെ ടി.എം.ജേക്കബ്ബ് മെമ്മോറിയൽ ഹാളിൽ വെച്ച് നവംബർ 20-ാം തീയതി രാവിലെ 9 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയുടെ അദ്ധ്യക്ഷതയിൽ അനൂപ് ജേക്കബ്ബ് എംഎൽഎ നേത്ര പരിശോധന ക്യാംപ് ഉദ്ഘാടനം ചെയ്യും.
രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണിവരെയാണ് ക്യാംപ്. മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ഷാജി പി.എസ് ചടങ്ങിൽ വിശിഷ്ട അതിഥി ആകും. ലോട്ടസ് കണ്ണാശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാർ നേതൃത്വം നൽകുന്ന ഈ ക്യാംപ്, പരമാവധി എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ക്യാംപിന് നേതൃത്വം നൽകുന്നവർ അറിയിച്ചു .
ക്യാംപിൽ പങ്കെടുക്കുന്നവർക്ക് വിശദപരിശോധന ആവശ്യമെങ്കിൽ ലോട്ടസ് കണ്ണാശുപത്രിയിൽ സൗജന്യ പരിശോധന സൗകര്യം ഉണ്ട്. തിമിര ശസ്ത്രക്രിയ വേണ്ടിവരുന്നവർക്ക് സീനിയർ തിമിര ശസ്ത്രക്രിയ വിദഗ്ധന്റെ സേവനം കുറഞ്ഞ നിരക്കിൽ കിട്ടുന്നതാണ്. കണ്ണട ആവശ്യം ആയവർക്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു.
അത്യാധുനിക നേത്ര പരിശോധന ഉപകരണങ്ങൾ ആയ ഓട്ടോ റിഫ്രാക്ടീവ് മെഷീനും സ്ലീറ്റ് ലാംപും ഉപയോഗിച്ച് ആണ് ക്യാമ്പിൽ രോഗികളെ പരിശോധിയ്ക്കുന്നത്. എല്ലാവിധ മെഡിക്കൽ ഇൻഷുറൻസുകളും ഇഎസ്ഐ പരിരക്ഷയും തുടർചികിത്സ ആവശ്യം വരുന്നവർക്ക് ലഭിയ്ക്കുന്നതാണന്ന് ക്യാംപ് അധികൃതർ അറിയിച്ചു.
നേരത്തെ രജിസ്റ്റർ ചെയ്യാൻ സാധിയ്ക്കാത്തവർക്കായി സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. ക്യാംപ് നടക്കുന്ന നവംബർ 20-ാം തീയതി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സ്പോട്ട് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9497796927 / 8921897634 / 8129114499 / ഈ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണന്ന് അധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us