ആലങ്ങാട് പഞ്ചായത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു

New Update

publive-image

ആലങ്ങാട്: സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദി വേള്‍ഡിന്റെ ഭാഗമായി സ്ത്രീകളുടെയും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആലങ്ങാട് പഞ്ചായത്തിൻെറയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെയും  ഐ.സി.ഡി.എസ്സിൻ്റയും ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു.

Advertisment

publive-image

ആലങ്ങാട് മാർക്കറ്റിന് സമീപം ആരംഭിച്ച രാത്രി നടത്തം കോട്ടപ്പുറം ജംഗ്ഷനിൽ സമാപിച്ചു. രാത്രി 10.30 ന് തുടങ്ങിയ ചടങ്ങിൽ കോട്ടപ്പുറം,  ആലങ്ങാട് ഭാഗങ്ങളിൽ നിന്നുള്ള അംഗൻവാടി പ്രവർത്തകർ, അടോളസൻ്റ് കുട്ടികൾ എന്നിവരാണ് പങ്കെടുത്തത്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സ വേലായുധന്‍ അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ,ബ്ലോക്ക് മെമ്പർ ജയശ്രീ, ആലങ്ങാട് ഐസിഡിഎസ് പ്രോജക്ട് സൂപർവൈസർ അനീറ്റ എന്നിവർ  പ്രസംഗിച്ചു.

Advertisment