/sathyam/media/post_attachments/4okIkf5vBp0jtdpqthIU.jpg)
മുവാറ്റുപുഴ: എഫ്.സി.സി പള്ളിക്കാമുറി കുടുംബാംഗമായ സി.ജെയിംസ് (ഏലികുട്ടി 93) ഇന്ന് ഉച്ചക്കഴിഞ്ഞ് 3 മണിക്ക് നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2 ന് വി. കുർബാനയോടുകൂടി ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാൻസി സ്കൻ ക്ലാര മഠം വക സെമിത്തേരിയിൽ.
പരേത വണ്ടമറ്റം ഇടവക പന്തയ്ക്കൽ പരേതരായ ആഗസ്തി - മറിയം ദമ്പതികളുടെ മകളാണ്. സഹോദര ങ്ങൾ: പരേതരായ അന്നമ്മ പൊട്ടനാനിക്കൽ (ഏഴല്ലൂർ), ത്രെസ്യാ തച്ചുകന്നേൽ (ഏഴല്ലൂർ), വർഗ്ഗീസ് (കൊച്ച്) പന്തയ്ക്കൽ, മാമ്മി പൊട്ടനാനിക്കൽ (ഏഴല്ലൂർ), പൈലി (കുട്ടി) പന്തൽ, മത്തായി പന്തയ്ക്കൽ, ബ്രിജിറ്റ് കുന്നപ്പിള്ളിൽ (കരിമണ്ണൂർ)
സഹോദരപുത്രിമാർ സി. ഗ്ലോറിയ എഫ്.സി.സി, സി. ബഞ്ചമിൻ എഫ്.സിസി, സി. റോസിറ്റ് എഫ്സിസി, സി. ലിസി എഫ്.സി.സി, സി. സ്റ്റെല്ലാ മരിയ എഫ്.സി.സി, സി.ജി എഫ്.സി.സി, പരേതയായ സി. ജിൻസി എഫ്.സി.സി
കരിമണ്ണൂർ, നെയ്യശ്ശേരി, കോക്കമംഗലം(എറണാകുളം), പൈങ്ങോട്ടൂർ, തലയനാട്, തൊടുപുഴ, തെന്നത്തൂർ, വാഴപ്പിള്ളി, ഷാജപൂർ (മിഷൻ) പള്ളിക്കാമുറി, വെളിയേൽച്ചാൽ, വാഴവര, ശാന്തിനിലയം, ഇഞ്ചർ, ഇഞ്ച ത്തൊട്ടി, ഇരട്ടയാർ, മാവടി, പനംകൂട്ടി, ഉടുമ്പന്നൂർ, കലൂർ എന്നീ ഭവനങ്ങളിൽ സി.ജെയിംസ് സുപ്പീരിയർ, അസി. സുപ്പീരിയർ എന്നീ നിലകളിൽ സ്തുത്യർഹമായവിധം സേവനമനുഷ്ഠിച്ചിട്ടുണ്ട്.