Advertisment

ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിലെ അഗാധമായ കുഴികളിൽ ചാടിവീണ് കുലുങ്ങി, ചരിഞ്ഞ് നിവർന്ന്, മുട്ടിയുരുമ്മി, ഇഴഞ്ഞ് നീങ്ങുന്ന വാഹനങ്ങളെയും യാത്രക്കാരെയും നോക്കി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം കുലുങ്ങി ചിരിയ്ക്കുന്നു. ഇവിടെ അപ്രോച്ച് റോഡ് പണിയുന്നില്ലങ്കിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

മുളന്തുരുത്തി: ഇന്ത്യ അതിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് ഈ ആഗസ്റ്റ് പതിനഞ്ചിന്. നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചാലും മുളന്തുരുത്തിയിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിലൂടെ വണ്ടികൾക്ക് ഓടാൻ കഴിയത്തില്ലന്ന് നിരാശരായ നാട്ടുകാർ പറയുന്നു.

publive-image

ട്രെയിനുകൾക്ക് പോകാനായി നിരന്തരം റെയിൽവേ ഗേറ്റ് അടച്ചിടേണ്ടിവരുമ്പോൾ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെകാണാൻ കഴിയുന്നത്. ഗേറ്റ് തുറക്കുമ്പോൾ വാഹനങ്ങൾ തിക്കിത്തിരക്കി അപകടം ഉണ്ടാക്കുന്നുമുണ്ട്.

publive-image

ഇപ്പോഴാകട്ടെ പാളത്തിലൂടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ സാധിയ്ക്കാത്തവിധം പാളത്തിനുള്ളിൽ അഗാധ ഗർത്തങ്ങളാണ്. ഈ കുഴികളിൽ ചാടിവീണ് കുലുങ്ങി, ചരിഞ്ഞ്നി വർന്ന്, പരസ്പരം മുട്ടിയുരുമ്മി, ഇഴഞ്ഞ് നീങ്ങുന്ന വാഹനങ്ങളെയും യാത്രക്കാരെയും നോക്കി കുലുങ്ങി ചിരിയ്ക്കുകയാണ് " ഗേറ്റ് വേ ഓഫ് കൊച്ചി" എന്ന് തോന്നിയ്ക്കുന്ന മട്ടിൽ നിൽക്കുന്ന ഈ മേൽപ്പാലം.

വളരെ അടിയന്തിരമായി ഈ ഭാഗം ടാർ ചെയ്ത് സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. മേൽപ്പാലം ഇന്നും വാഹനങ്ങൾക്ക് സ്വപ്നമായിരിയ്ക്കെ ഈ ഗേറ്റിനകത്തെ ഇത്തിരിപ്പോന്ന സ്ഥലത്ത് നിലവാരമുള്ള ടാറിംഗ് എങ്കിലും ഞങ്ങൾക്ക് അവകാശപ്പെട്ടതല്ലേ എന്ന് നിസ്സഹായതയോടെ ജനങ്ങൾ ചോദിയ്ക്കുന്നു.

തിരക്കേറിയ രാവിലെകളിലും വൈകുന്നേരങ്ങളിലും ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിൽ അഭൂതപൂർവമായ വാഹനനിരകളാണ്. കുഴികളിൽ ഇറങ്ങിക്കയറി പോകാൻ വാഹനങ്ങൾ സമയമെടുക്കുമ്പോൾ പുറകിൽ കാത്തുകിടക്കുന്നവർ ഗേറ്റിനടുത്തെത്തുമ്പോൾ വീണ്ടും ഗേറ്റ് ട്രെയിനിനായി അടയും. ആളുകളുടെ സമയവും ഇന്ധനവും നഷ്ടപ്പെടുത്തുന്ന ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റ് വാഹനയാത്രക്കാർക്ക് പേടിയാണ്.

വർഷങ്ങളായി ചെറുതും വലുതുമായ മാദ്ധ്യമങ്ങളായ മാദ്ധ്യമങ്ങൾ എല്ലാം തന്നെ ചെങ്ങോലപ്പാടം മേൽപ്പാലം വാർത്തയാക്കിയിട്ടുണ്ട്. ഇടയ്ക്കിടെ ഒരു അനുസ്മരണം പോലെ വാർത്തകൾ അധികൃതരിലേയ്ക്കും പൊതുജനങ്ങളിലേയ്ക്കും എത്തിയ്ക്കുന്നുമുണ്ട്.

അപ്രോച്ച് റോഡിന്റെ പണികൾ ആരംഭിയ്ക്കണമെങ്കിൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണ്. അപ്രോച്ച് റോഡിനുള്ള സ്ഥലം വാങ്ങാൻ ഫണ്ട് അനുവദിച്ചിട്ടും അക്വിസിഷൻ നടപടികൾ പൂർത്തീകരിയ്ക്കാൻ താമസിച്ചതിനെക്കുറിച്ചും നേരത്തെ അനുവദിച്ച ഫണ്ട് ലാപ്സായിപ്പോയിട്ടുണ്ടങ്കിൽ അതിന്റെ കാരണക്കാരായവരെക്കുറിച്ചും കോടതിയുടെ നേരിട്ടുള്ള അന്വേഷണം ഉണ്ടെങ്കിലേ പൊതുജനതാത്പര്യമുള്ള ഇതുപോലുള്ള വിഷയത്തിൽ ബന്ധപ്പെട്ടവർ സജീവമാകൂ എന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.

Advertisment