/sathyam/media/post_attachments/olM5KLvsfu8mWPOG43gJ.jpg)
കണയന്നൂർ: ഡി.വൈ.എഫ്.ഐ സ്കൂൾ മുറ്റത്തെ പച്ചക്കറി തോട്ടം ക്യാമ്പയിന് തുടക്കമായി. തൃപ്പൂണിത്തുറ ബ്ലോക്ക് തല ഉത്ഘാടനം കണയന്നൂർ ജെ ബി എസ് ൽ കർഷകസംഘം ജില്ലാ സെക്രട്ടറി സ. എം സി സുരേന്ദ്രൻ നിർവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. മീനു സുകുമാരൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ വി കിരൺ രാജ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഖിൽ ദാസ് കെ. ടി, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ. എം ആർ രാജേഷ് ,ലിജോ ജോർജ്,അശ്വതി പി എ,ടി പി മോഹനൻ,എം.ഡി ബിജു,രണദേവ് ചന്ദ്രപ്പൻ,പി ശ്രീജിത്ത്, സൈലസ് സണ്ണി, എന്നിവർ സംസാരിച്ചു.ക്യാമ്പയിന്റെ തുടർച്ചയായി വിവിധ സ്‌കൂളുകളിൽ ഡി.വൈ.എഫ്.ഐ കൃഷി തോട്ടങ്ങൾ ഒരുക്കും.