ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
പിറവം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം വ്യക്തിജീവിതത്തെയും കുടുംബബന്ധങ്ങളെയും സാമൂഹിക ജീവിതത്തെയും സാരമായി ബാധിച്ച്കൊണ്ടിരിയ്ക്കുന്നതിനെക്കുറിച്ച് കുട്ടികളെയും സമൂഹത്തെയും ബോധവത്ക്കരിയ്ക്കാൻ സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ, പിറവം മാങ്ങിടപ്പള്ളി എൽ പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സും, ഓട്ടൻതുള്ളലും നടത്തുന്നു.
മാങ്ങിടപ്പള്ളി എൽ പി സ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആണ് ബോധവൽക്കരണ ക്ലാസ്സും ഓട്ടൻതുള്ളലും സംഘടിപ്പിച്ചിരിയ്ക്കുന്നത്.
എറണാകുളം എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ, ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ജയരാജ്.വി ആണ് ബോധവൽക്കരണ ക്ലാസ്സും ഓട്ടൻതുള്ളലും അവതരിപ്പിയ്ക്കുന്നത്.