ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ നിക്ഷേപങ്ങൾക്ക് ഉത്സവ കാല ആനുകൂല്യങ്ങൾ

New Update

publive-image

Advertisment

കൊച്ചി: ഐഡിബിഐ ബാങ്ക് “അമൃത് മഹോത്സവ്” നിക്ഷേപങ്ങൾക്ക് ഉത്സവകാല ആനുകൂല്യങ്ങൾ അവതരിപ്പിച്ചു. പരിമിതകാല ഓഫറായി 555 ദിവസത്തെ നിക്ഷേപങ്ങൾക്ക് 6.90 ശതമാനം എന്ന പ്രത്യേക നിരക്കാണ് പ്രഖ്യാപിച്ചത്.

വിവിധ കാലയളവിലെ ടേം നിക്ഷേപങ്ങൾക്ക് പലിശ വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷ നിക്ഷേപത്തിന് 6.75 ശതമാനമായി പലിശ വർധിപ്പിച്ചു. രണ്ടു വർഷ നിക്ഷേപത്തിന് 6.85 ശതമാനം എന്ന ഉയർന്ന നിരക്കും ലഭിക്കും.

Advertisment