ആരക്കുന്നത്ത് കർഷക സംഘം ധർണ്ണാ സമരം സംഘടിപ്പിച്ചു റേഷൻ വിതരണത്തിനെതിരെ

New Update

publive-image

Advertisment

കൊച്ചി: കേന്ദ്ര ഗവ: പിഎംജികെഎവൈ പദ്ധതിയിൽ കേരളത്തിന് നല്കി വന്നിരുന്ന പുഴുക്കലരി വിഹിതം വെട്ടിക്കുറക്കുകയും മുൻഗണനാ റേഷൻ വിതരണത്തിൽ വർദ്ധനവ് നടത്താത്തതിലും പ്രതിക്ഷേധിച്ച് കേരള കർഷക സംഘം മുളന്തുരുത്തി വില്ലേജ് കമ്മറ്റിയുടെ നേത്യത്വത്തിൽ ആരക്കുന്നം റേഷൻ കടയ്ക്ക് മുൻപിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമര കർഷക സംഘം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗം രാകേഷ് പൈ ഉദ്ഘാടനം ചെയ്തു. കർഷക സംഘം മുളന്തുരുത്തി വില്ലേജ് കമ്മറ്റി സെക്രട്ടറി കെ.എ. ജോഷി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ , കർഷക സംഘം മുളന്തുരുത്തി വില്ലേജ് കമ്മറ്റി അംഗം ലിജോ ജോർജ് , കെ.എസ്. കെ.ടി.യു വിലേജ് കമ്മിറ്റി സെക്രട്ടറി എം.റ്റി. ഹരിദാസ് എന്നിവർ സംസാരിച്ചു.

Advertisment