New Update
പെരുമ്പാവൂർ: നായർ മഹാസമൂഹത്തിന്റെ ആചാര്യൻ സ്വർഗ്ഗീയ മന്നത്തു പത്മനാഭന്റെ അമ്പത്തിമൂന്നാമത് മഹാസമാധി ദിനത്തിൽ കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ സംയുക്താഭിമുഖ്യത്തിൽ കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയിലെ അമ്മമാർ അയ്മുറിയിലെ കരയോഗം ഓഡിറ്റോറിയത്തിൽ നാമജപം നടത്തി.
Advertisment
ആചാര്യന്റെ അർദ്ധകായപ്രതിമയിൽ പുഷ്പങ്ങൾ തൂകി ശ്രദ്ധാഞ്ജലിയർപ്പിച്ചു. കരയോഗം പ്രസിഡന്റ് കൊരുമ്പൂർമഠം ബി. രഘുനാഥ് ഭദ്രദീപം കൊളുത്തി. തുടർന്ന് സമൂഹപ്രതിജ്ഞ നടന്നു.