മലയാറ്റൂർ മണപ്പാട്ടുചിറ അടിവാരത്ത് മിനി മാരത്തോൺ ശനിയാഴ്ച

New Update

publive-image

കോടനാട്: മലയാറ്റൂർ മണപ്പാട്ടുചിറ വികസന സമിതി മലയാറ്റൂർ അടിവാരത്ത് മിനി മാരത്തോൺ സംഘടിപ്പിക്കുന്നു.

Advertisment

കായികകേരളത്തിന് കരുത്തുറ്റ താരങ്ങളെ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് 4 ശനിയാഴ്ച രാവിലെ 7ന് ചിറയുടെ പ്രവേശനകവാടത്തിൽ നിന്നും കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികളിലൊരാളായ റാഫേൽ ആറ്റുപുറം പറഞ്ഞു.

കോട്ടയം, നാട്ടകം ട്രാവൻകൂർ സിമെന്റ്സ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ് മാരത്തോൺ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9961943813, 9846706076, 9447910072, 9744050151 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Advertisment