ബേബി ഗോവിന്ദന്റെ ഓർമ്മകളിൽ കൂടാലപ്പാട് വിശ്വകർമ്മ കുലാചാര സംരക്ഷണസമിതി

New Update

publive-image

പെരുമ്പാവൂർ: ശില്പ, തച്ചുശാസ്ത്ര വിഷയങ്ങളിൽ പാണ്ഡിത്യവും നൈപുണ്ണ്യവും മരപ്പണികളിൽ കലാവബോധവും അർപ്പണമനോഭാവവും പ്രകടിപ്പിച്ചിരുന്ന വിശ്വകർമ്മശില്പി ബേബി ഗോവിന്ദൻ വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു.

Advertisment

publive-image

കൂവപ്പടി, കൂടാലപ്പാട് സ്വാതി വുഡ് ക്രാഫ്റ്റ്സിന്റെയും കൂവപ്പടി മദ്രാസ് കവല ഭജഗോവിന്ദം ഷോപ്പിംഗ് സെന്ററിന്റെയും ഉടമ കൂപ്പിടി വീട്ടിൽ ബേബി ഗോവിന്ദന്റെ ചരമവാർഷികദിനത്തൽ പ്രണാമമർപ്പിച്ചു, കൂടാലപ്പാട് വിശ്വകർമ്മ കുലാചാര സംരക്ഷണസമിതി.

publive-image

തച്ചുശാസ്ത്രഗണിതവും വാസ്തുശാസ്ത്രവും കൃത്യമായി പാലിച്ചു മാത്രം മരപ്പണികളിൽ
വ്യാപൃതനായിരുന്നയാളാണ് ബേബി ഗോവിന്ദൻ. വിശ്വകർമ്മസഭ, കൂവപ്പടി ശാഖയുടെ
മുൻ പ്രസിഡന്റായിരുന്നു. കൊവിഡ് കാലത്ത് മരപ്പണികൾ കുറഞ്ഞകാലയളവിൽ
ഒറ്റത്തടിയിൽതീർത്ത ഗ്രന്ഥപീഠങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായിരുന്നു.

കേരളീയ പരമ്പരാഗതമായ നെല്പറ, നാഴി, ഇടങ്ങഴി, ആവണിപ്പലക,
മരത്തിൽ തീർത്ത ഔഷധഗുണമുള്ള പാത്രങ്ങൾ, കൈലുകൾ ഉപ്പുമരവി,
ചെണ്ടക്കുറ്റി, ഉടുക്കിൻ കുറ്റി തൃക്കാക്കരയപ്പൻ തുടങ്ങിയവയൊക്കെ കടഞ്ഞെടു
ക്കുന്നതിൽ വൈഭവമുള്ള വ്യക്തിയായിരുന്നു.

കൂടാലപ്പാട് കൂപ്പിടി-നെടുമ്പിള്ളി വിശ്വകർമ്മ കുലാചാര സംരക്ഷണസമിതിയുടെ രക്ഷാധികാരിയായി പ്രവർത്തനങ്ങളിൽ സജീവമായിരിയ്ക്കെയായിരുന്നു 2022 മാർച്ച് 2ന് അന്ത്യം.

Advertisment